തേനി: തമിഴ്നാട്ടിലെ തേനി സബ് ജയില്‍ ചാടിയ തടവുകാരില്‍ ഭൂരിഭാഗവും പിടിയിലായതോടെ കേസില്‍ നിര്‍ണായക വഴിതിരിവ്. ജയില്‍ ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞ 17 പേരില്‍ 13 പേരെയും പൊലീസ് പിടികൂടി. ജയിലിന് പിന്നിലെ കാട്ടുപ്രദേശത്ത് ഒളിച്ചു കഴിഞ്ഞിരുന്നവരെ ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് സുരക്ഷാ സേന കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കവെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയാണ് മറ്റൊരു പ്രതിയെ കൂടി കസ്റ്റഡിയിലെടുത്തത്.
അപസ്മാരം അഭിനയിച്ച് ജീവനക്കാരെ കബളിപ്പിച്ച് വാതില്‍ തുറപ്പിച്ച് ആക്രമണം നടത്തിയായിരുന്നു തടവുകാര്‍ രക്ഷപ്പെട്ടത്. ശേഷിയില്‍ കവിഞ്ഞ് 334 തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലിലുണ്ടായ സുരക്ഷാ വീഴ്ച വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ജയില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നാല് പ്രതികളെക്കൂടി പിടികൂടാനായി തേനി ജില്ലയില്‍ വ്യാപകമായ പരിശോധനയാണ് പൊലീസ് തുടരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.