മറിയാമ്മ ഡേവീസ് (മായ) നിര്യാതയായി

മറിയാമ്മ ഡേവീസ് (മായ) നിര്യാതയായി

ഇരിങ്ങാലക്കുട: ചിറയത്ത് കോണിക്കര വീട്ടില്‍ ഡേവീസ് കോണിക്കരയുടെ ഭാര്യ മറിയാമ്മ ഡേവീസ് (മായ-82) നിര്യാതയായി. നവംബര്‍ 12 വ്യാഴാഴ്ച രാത്രി 10.45 നായിരുന്നു അന്ത്യം.

സംസ്‌കാരം നവംബര്‍ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍.

മക്കള്‍: ബിജു ഡേവീസ്, മജു ഡേവീസ് (ദുബായ്), രഞ്ജു ഡേവീസ് (ദുബായ്), സഞ്ജു ഡേവീസ് (ദുബായ്).

മരുമക്കള്‍: ജിയോ ഡേവീസ്, സോണിയ മജു, ടിനു രഞ്ജു, വനിത സഞ്ജു. സീന്യൂസ് ലൈവ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജു ഡേവീസിന്റെ മാതാവാണ് മറിയാമ്മ.

പരേതയുടെ നിര്യാണത്തില്‍ സീന്യൂസ് ലൈവ് കുടുംബം അനുശോചനം രേഖപ്പെടുത്തുകയും ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.