ടെല്‍ അവീവ്: അടുത്ത ബുധനാഴ്ചയോടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട്. രണ്ട് പാര്‍ട്ടികളുമായി സഖ്യകരാറിലെത്തിയതോടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമായി.
ലിബര്‍മാന്റെ വലതുപക്ഷ പാര്‍ട്ടിയായ ഇസ്രയേല്‍ ബെറ്റെയ്‌നുവുമായും എട്ട് സീറ്റുകളുള്ള ഇടതുപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിയുമായും യാഷര്‍ പാര്‍ട്ടി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.
120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. 19 സീറ്റുകളുള്ള രണ്ട് അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്നതിനെ ഐസന്‍കോട്ട് സഖ്യത്തിലെ ചില പാര്‍ട്ടികള്‍ എതിര്‍ക്കുന്നതാണ് സര്‍ക്കാര്‍ രൂപീകരണം നീളാന്‍ കാരണം.
ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളും യുണൈറ്റഡ് അറബ് ലിസ്റ്റിന് എട്ട് സീറ്റുകളുമാണുള്ളത്. എന്നാല്‍ ഈ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനോട് ലിബര്‍മാന്റെ ഇസ്രയേല്‍ ബെറ്റെയ്‌നു പാര്‍ട്ടിക്ക് താല്‍പര്യമില്ല.
പാര്‍ലമെന്റിലെ 67 അംഗങ്ങള്‍ ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയായി പിന്തുണച്ചതോടെയാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. ഡിസംബര്‍ ആറിനകം ഭൂരിപക്ഷം തെളിയിക്കണം. ആവശ്യമെങ്കില്‍ സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി നല്‍കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.