റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവീസുകൾ ഇത്തിഹാദ് ഡിസംബർ 31 വരെ റദ്ദാക്കി

റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സർവീസുകൾ ഇത്തിഹാദ് ഡിസംബർ 31 വരെ റദ്ദാക്കി

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഡിസംബർ 31 വരെ നീട്ടിയതായി ഇത്തിഹാദ് എയർവേയ്സ്.

അബുദാബിക്കും സൗദി അറേബ്യയിലെ ദമാമിലേക്കും റിയാദിലേക്കുമുള്ള എല്ലാ യാത്രാ, ചരക്ക് വിമാന സർവീസുകളും റദ്ദാക്കിയ നടപടി ഡിസംബർ 31 വരെ നീട്ടിയതായാണ് ഇത്തിഹാദ് എയർവേയ്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും നേരത്തെ വ്യക്തമാക്കിയിരുന്നു.

റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള സർവീസുകൾക്കാണ് ഈ തീരുമാനം ബാധകം.

നേരത്തെ ഈ മാസം 24 വരെ സർവീസുകൾ റദ്ദാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് സർവീസുകൾ നിർത്തിവെക്കുന്നത് ഈ മാസം 30 വരെ നീട്ടാൻ വിമാന കമ്പനികൾ തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.