അപേക്ഷകന്റെ പേര് ഡോങ്കി, പിതാവ് ഡോങ്കി ഫാദര്‍, മാതാവ് ഡോങ്കി മദര്‍; കഴുതയ്ക്കും രജിസ്‌ട്രേഷന്‍ നല്‍കി മധ്യപ്രദേശ് നഴ്‌സിങ് രജിസ്‌ട്രേഷന്‍ കൗണ്‍സില്‍!

അപേക്ഷകന്റെ പേര് ഡോങ്കി, പിതാവ് ഡോങ്കി ഫാദര്‍, മാതാവ് ഡോങ്കി മദര്‍;  കഴുതയ്ക്കും രജിസ്‌ട്രേഷന്‍ നല്‍കി  മധ്യപ്രദേശ് നഴ്‌സിങ് രജിസ്‌ട്രേഷന്‍ കൗണ്‍സില്‍!

ഭോപ്പാല്‍: 'കഴുത'യ്ക്കും നഴ്‌സിങ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി മധ്യപ്രദേശ് നഴ്‌സിങ് രജിസ്‌ട്രേഷന്‍ കൗണ്‍സില്‍! ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നില്‍.

സംഭവം പുറത്തായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. 'ഡോങ്കി എം.പി.എന്‍.ആര്‍.സി' എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതിലാണ് ഭോപ്പാലിലെ ടി.ടി നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

അപേക്ഷകന്റെ പേര് 'ഡോങ്കി എം.പി.എന്‍.ആര്‍.സി', പിതാവിന്റെ പേര് 'ഡോങ്കി ഫാദര്‍', മാതാവിന്റെ പേര് 'ഡോങ്കി മദര്‍', ജാതി 'മൃഗം' എന്നിങ്ങനെയാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നത്. യാതൊരുവിധ പരിശോധനയും കൂടാതെ പോര്‍ട്ടല്‍ അപേക്ഷ സ്വീകരിക്കുകയും 2,050 രൂപ ഫീസ് ഈടാക്കി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുംചെയ്തു.

ഗുരുതരമായ ഈ പിശകിനെതിരെ അപേക്ഷകനായ എന്‍.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് രവി പര്‍മറാണ് പൊലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായാണ് ഇത്തരമൊരു അപേക്ഷ നല്‍കിയതെന്നും പര്‍മര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.