കൊച്ചി: മാര്‍ച്ച് 27മുതല്‍ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളിലാണ് ഏഴ് ദിനം അവധി വരുന്നത്. ഇടയ്ക്ക് രണ്ടു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കും .
മാര്‍ച്ച് 27 നാലാം ശനിയാണ് 28 ഞായറും. കൂടാതെ 29ന് ഹോളിയാണ്. ഈ ദിവസം ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും കസ്‌റ്റമര്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൂടാതെ ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.