സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജം; കെ. സുരേന്ദ്രന്‍ പരീക്ഷ വിജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ

സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജം; കെ. സുരേന്ദ്രന്‍ പരീക്ഷ വിജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ പരീക്ഷ വിജയിച്ചിട്ടില്ലെന്നാണ് വിവരാവകാശരേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

1987-90 ബാച്ചില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന്‍ കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ വിവരങ്ങള്‍ പ്രകാരം 94212 എന്ന രജിസ്‌ട്രേഷന്‍ നമ്പറായിരുന്നു സുരേന്ദ്രന്റേത്. സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്‍കിയ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.