മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുത്ത് ഇനി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം

മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുത്ത് ഇനി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയില്‍ ടിക്കറ്റിന് വേണ്ടി യാത്രക്കാര്‍ക്ക് ഇനി വരിയില്‍ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ബുധനാഴ്ച വൈകിട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

കൊച്ചി വണ്‍ ആപ്പ് (kochi1 app) എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല, കൊച്ചി വണ്‍ കാര്‍ഡ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യുകയും ചെയ്യാം. ഗുഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വണ്‍ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ഐഎഎസ്, ആക്സിസ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.