തിരുവനന്തപുരം: എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഇ ശ്രീധരന്റെ ഇറങ്ങിപ്പോക്ക്. അനാവശ്യ ചോദ്യങ്ങളാണ് അവതാരകന് ചോദിക്കുന്നതെന്ന് ശ്രീധരന് പറയുന്നു. അഭിമുഖത്തിന്റെ ടീസര്‍ ചാനല്‍ പങ്കുവെച്ചു. ലവ് ജിഹാദ്, ബീഫ് നിരോധനം. ബി.ജെ.പി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ എന്നീ ചോദ്യങ്ങളാണ് ഇ. ശ്രീധരനെ പ്രകോപിപ്പിച്ചത്.
നെഗറ്റീവ് ചോദ്യങ്ങള്‍ ചോദിച്ച് സമയം കളയുകയാണെന്നും താല്പര്യമില്ലെന്നും വ്യക്തമാക്കി ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോകുകയായിരുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ തന്നെ ബീഫ് നിരോധന വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ബീഫ് നിരോധനം ബി.ജെ.പി നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു, അതിനാലാണ് താങ്കളോട് ചോദിക്കുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ഒരു വിധി പറയാന്‍ താനാളല്ല എന്നായിരുന്നു ശ്രീധരന്റെ മറുപടി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നായിരുന്നു ശ്രീധരന്റെ മറുപടി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.