ഇരട്ടവോട്ട് മരവിപ്പിക്കല്‍: ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ

 ഇരട്ടവോട്ട് മരവിപ്പിക്കല്‍: ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ

കൊച്ചി: ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറയുക.

ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയാന്‍ നാളെയ്ക്ക് മാറ്റുകയായിരുന്നു.

38,586 ഇരട്ട വോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് തടയാനുള്ള നടപടികള്‍ ഉണ്ടാവും. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം കോടതിയെ അറിയിച്ചു. ഇരട്ട വോട്ട് തടയുന്നതിനുള്ള നാല് നിര്‍ദേശങ്ങള്‍ രമേശ് ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.