സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍; വെരിഫിക്കേഷനില്‍ മരിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ !

സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍; വെരിഫിക്കേഷനില്‍ മരിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ !

കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കൂത്തുപറമ്പിലെ എഴുപത്തിയഞ്ചാം നമ്പര്‍ ബൂത്തിലാണ് കുഞ്ഞനന്തന്റെ പേരുളളത്. 752 ാം നമ്പര്‍ വോട്ടറായാണ് പേരുള്ളത്.

മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്നുമാണ് നിയമം. കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.