തിരുവനന്തപുരം: നേമത്ത് പോരാട്ടം ഇടത് മുന്നണിയും എന്‍.ഡി.എയും തമ്മിലാണെന്ന ഇടത് പ്രചാരണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍. ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കി കൊടുക്കാനാണ് എല്‍ഡിഎഫ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. വര്‍ഗ്ഗീയ ശക്തിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ബിജെപിയെ തോല്‍പ്പിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും കെ. മുരളീധരന്‍.
ബൂത്ത് തലം വരെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമാണ്. അതുകൊണ്ട് വിജയം ഉറപ്പാണ്. മത്സരം ഒന്നാംസ്ഥാനത്തിനാണ്. വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് കുമ്മനത്തിന്റെ പ്രസ്താവനയോട് ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.