കോട്ടയം: സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പെന്ന് പാലാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. ജനവികാരം എല്‍.ഡി.എഫിന് അനുകൂലമാണെന്നും തുടര്‍ഭരണമുണ്ടാകുമെന്നും ജോസ് കെ. മാണി. ചരിത്രമുന്നേറ്റമാകും എല്‍.ഡി.എഫിനുണ്ടാകുക. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരണമെന്ന് സാധാരണക്കാര്‍ ആഗ്രഹിക്കുന്നുവെന്നും പാലായും എല്‍.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്നും വോട്ടു രേഖപ്പെടുത്തിയശേഷം അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ജോസ് കെ. മാണിക്ക് വോട്ട്. രാവിലെ കെ.എം. മാണിയുടെ കല്ലറ സന്ദര്‍ശിച്ചശേഷം കുടുംബസമ്മേതമാണ് അദേഹം വോട്ടുചെയ്യാനെത്തിയത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 12 സീറ്റുകളില്‍ 12 ഉം നേടും. രണ്ടില ചിഹ്നം കൂടുതല്‍ കരുത്താകുന്നെന്നും ജോസ് കെ മാണി പ്രതികരിച്ചു. എല്ലാമേഖലയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായി. കള്ള പ്രചാരണങ്ങളും വ്യക്തിഹത്യയുമുണ്ടായി. അതിനെയെല്ലാം അതിജീവിച്ചുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.
ഭൂരിപക്ഷം തരുന്നത് ജനങ്ങളാണെന്നായിരുന്നു മാണി സി കാപ്പന്റെ 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന വാക്കുകളോട് ജോസിന്റെ പ്രതികരണം. അടുത്ത അഞ്ച് വര്‍ഷം ചെയ്യുന്ന കാര്യങ്ങള്‍ വെച്ചാണ് എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.