ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് 5 ലക്ഷം തിരികെ ലഭിച്ചില്ല; വീണ്ടും പരാതി ; കമറുദ്ദീനെ ചോദ്യം ചെയ്തേക്കും

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് 5 ലക്ഷം തിരികെ ലഭിച്ചില്ല; വീണ്ടും പരാതി ; കമറുദ്ദീനെ ചോദ്യം ചെയ്തേക്കും

കാസർഗോഡ്.  ഫാഷൻ ഗോൾഡ് നിക്ഷേപ  തട്ടിപ്പിൽ  ഒരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തു. ജ്വല്ലറിയിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന  കണ്ണൂർ സ്വദേശിയുടെ  പരാതിയിലാണ് കാസർഗോഡ് പോലീസ് കേസെടുത്തത് .ഇതോടെ നിക്ഷേപ തട്ടിപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 88 ആയി .

ഇതിനിടെ  കേസിൽ പ്രതിയായ ജ്വല്ലറി ചെയർമാൻ എം സി ഖമറുദ്ദീൻ എം എൽ എയും എംഡി പൂക്കോയ തങ്ങളെയും അന്വേഷണസംഘം ഒരാഴ്ചക്കുള്ളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജ്വല്ലറിയിൽ നിന്ന് പല സമയങ്ങളിലായി രാജിവച്ച് പോയ ഡയറക്ടർമാരെ ഉൾപ്പെടെ ചോദ്യം ചെയ്യും .ക്രൈംബ്രാഞ്ച് ഐ ജി യുടെ മേൽനോട്ടത്തിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.