കണ്ണൂര്‍: കണ്ണൂരിലെ കതിരൂര്‍ നാലാം മൈലിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. സംഭവത്തിൽ കതിരൂര്‍ സ്വദേശി നിജേഷിൻ്റെ രണ്ട് കൈപ്പത്തികളും അറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
കതിരൂര്‍ നാലാം മൈലിൽ ഒരു വീടിന്‍റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.