കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എറണാകുളം റൂറല്‍ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
മാര്‍ക്കറ്റുകളില്‍ കൂട്ടം കൂടരുതെന്ന് ആലുവ റൂറല്‍ എസ്. പി നിര്‍ദേശം നല്‍കി. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒറ്റ സമയത്ത് നടത്തുന്നതിന് അനുമതിയില്ല. കടകളില്‍ പൊതുജനത്തിന് നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഉപഭോക്താക്കള്‍ മാര്‍ക്കറ്റില്‍ വരുന്ന സമയത്തിന് കൃത്യത വരുത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കാനും നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.