കാർഷിക നിയമങ്ങൾക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കാർഷിക നിയമങ്ങൾക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: പാർലമെന്റെ പാസാക്കിയ കാർഷികനിയമങ്ങൾക്കെതിരായ മൂന്ന് ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഡി.എം.കെ.യുടെ രാജ്യസഭാംഗം തിരുച്ചി ശിവ, അഡ്വ. എം.എൽ. ശർമ, ചത്തീസ്ഗഢ് കിസാൻ കോൺഗ്രസ് എന്നിവരുടെ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

കാർഷികനിയമങ്ങൾ കർഷകവിരുദ്ധവും കോർപ്പറേറ്റുകൾക്ക് അനുകൂലവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുച്ചി ശിവ ഉൾപ്പെടെ പരാതി നൽകിയത്. കോൺഗ്രസ് എം.പി. ടി.എൻ. പ്രതാപൻ, ആർ.ജെ.ഡി.യുടെ രാജ്യസഭാംഗം പ്രൊഫ. മനോജ് കുമാർ ഝാ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.