സ്‌റ്റോക്ക്‌ഹോം: 2020 ലെ സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ മില്‍ഗ്രോം, റോബര്‍ട്ട് വില്‍സണ്‍ എന്നിവർ പുരസ്‌കാരത്തിന് അര്‍ഹരായി. ലേല സിദ്ധാന്തത്തില്‍ പരിഷ്‌കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകള്‍ കണ്ടെത്തിയതിനുമാണ് ഇരുവര്‍ക്കും പുരസ്‌കാരമെന്ന് നോബല്‍ നിര്‍ണയ സമിതി പറഞ്ഞു.
സ്വർണമെഡലിനൊപ്പം 1.1 ദശലക്ഷം യുഎസ് ഡോളറാണ് പുരസ്കാരത്തുക. നോർവെയിലെ ഓസ്‌ലോയിൽ ഡിസംബർ 10ന് ആൽഫ്രെഡ് നൊബേലിന്റെ ചരമ വാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.