സാധാരണക്കാര്‍ മരിച്ചു വീഴുന്നു; കോവിഡ് ഭീതിയില്‍ കുബേരന്‍മാര്‍ രാജ്യം വിടാനൊരുങ്ങുന്നു

സാധാരണക്കാര്‍ മരിച്ചു വീഴുന്നു; കോവിഡ് ഭീതിയില്‍ കുബേരന്‍മാര്‍ രാജ്യം വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യം കോവിഡ് ബാധയില്‍ നട്ടം തിരിയുമ്പോള്‍ ഇന്ത്യയിലെ ശത കോടീശ്വരന്മാര്‍ സുരക്ഷിത താവളം തേടി നാട് വിടാനൊരുങ്ങുന്നു. ജെറ്റ് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് കുബേരന്‍മാരിപ്പോള്‍. കോവിഡിനെ പേടിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനാണ് പണച്ചാക്കുകളുടെ ശ്രമം. മാലിദ്വീപിലേക്ക് പോകുന്നവരും കുറല്ല.

സമ്പന്നരില്‍ ബിസിനസുകാര്‍ മാത്രമല്ല ബോളിവുഡ് സൂപ്പര്‍ താരങ്ങളുമുണ്ടെന്ന് പ്രൈവറ്റ് ജെറ്റ് ദാതാക്കള്‍ പറയുന്നു. കൂടാതെ, ഐപിഎല്ലില്‍ കളിക്കുന്ന മൂന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ലീഗ് വിട്ട് തിരികെ പോയി. ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പലരാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. കാനഡ, ചൈന, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യാക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് എല്ലാ ചാര്‍ജുകളുമടക്കം 15 ലക്ഷം രൂപയാണ് പ്രൈവറ്റ് ജെറ്റുകാര്‍ ഈടാക്കുന്നത്. എന്നാല്‍ പണം ഒരു പ്രശ്നമല്ലാത്തവര്‍ക്ക് ഇതൊന്നുമൊരു തുകയല്ലല്ലോ എന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. ഓക്‌സിജന്‍ പോലും കിട്ടാതെ സാധാരണക്കാര്‍ മരിച്ചു വീഴുമ്പോഴാണ് അതി സമ്പന്നന്‍മാരും സൂപ്പര്‍ താരങ്ങളും സ്വയരക്ഷ തേടി രാജ്യം വിടാനൊരുങ്ങുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.