ന്യൂയോര്‍ക്ക്: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് (90) അന്തരിച്ചു. ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരായിരുന്നു ദൗത്യത്തിലെ മറ്റു രണ്ടു അംഗങ്ങള്‍. 1969 ജൂലൈയിലായിരുന്നു ഈ ചരിത്രദൗദ്യം.
1969 ജൂലൈ 16നു രാവിലെയാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു അപ്പോളോ 11 ദൗത്യം പുറപ്പെട്ടത്. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷന്‍മാരായി. കൊളംബിയ എന്ന ആ കമാന്‍ഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കല്‍ കോളിന്‍സ് ആയിരുന്നു. ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍നിന്നു തിരിച്ചു വരുന്നതുവരെ മൈക്കിള്‍ കൊളിന്‍സ് ചന്ദ്രനു ചുറ്റും കമാന്‍ഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.
കൂടുതല്‍ വായനയ്ക്ക്:
വ്യോമ യാത്രികന്റെ പോക്കറ്റോളം ചെറുതായ ദിവ്യകാരുണ്യം ( ഭാഗം 3)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.