മോറട്ടോറിയം കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മോറട്ടോറിയം കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: മോറട്ടോറിയം കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള സർക്കാരിന്റെ സത്യവാങ്മൂലം കോടതി ഇന്ന് പരിശോധിക്കും. സാമ്പത്തിക നയത്തിൽ കോടതി ഇടപെടരുത്, മേഖല തിരിച്ച് ഇളവുകൾ നൽകണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല എന്നും കേന്ദ്ര സർ ക്കാർ വാദിക്കുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.