സംസ്ഥാനത്ത് മെയ്​ നാല്​ മുതല്‍ ഒൻപത് വരെ ​കടുത്ത നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് മെയ്​ നാല്​ മുതല്‍ ഒൻപത്  വരെ ​കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍​ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയ​ന്ത്രണങ്ങള്‍ക്ക്​ പുറമേ മെയ്​ നാല്​ മുതല്‍ ഒൻപത് വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ്​ തീരുമാനം.

നിയന്ത്രണങ്ങള്‍ സംബന്ധിച്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓക്​സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്​നവുമുണ്ടാകില്ലെന്ന്​ ഉറപ്പു വരുത്തുമെന്നും അ​തിന്​ പൊലീസ്​ ഫലപ്രദമായി ഇടപെടണമെന്ന്​ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു

ടി.വി സീരിയല്‍ ഔട്ട്​ഡോര്‍, ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍​ നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട്​ മീറ്റര്‍ അകലംപാലിക്കുകയും രണ്ട്​ മാസ്​ക്​ ധരിക്കുകയും വേണം. സാധിക്കുമെങ്കില്‍ കൈയുറയും ധരിക്കണം. സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാന്‍ ശ്രമിക്കണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക്​ രണ്ടു മണി വരെയായി കുറച്ചിട്ടുണ്ട്​. അത്​ പാലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥർ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.