ദുബായില്‍ തെരഞ്ഞെടുക്കപ്പെട്ട മാളുകളില്‍ ഇനിമുതല്‍ കോവിഡ് 19 പിസിആർ ടെസ്റ്റ് നടത്താം. മാള്‍ ഓഫ് ദ എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിട്ടുളളത്. യാത്രചെയ്യുന്നതിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും പിസിആർ പരിശോധന ആവശ്യമായവരെ ലക്ഷ്യമിട്ടാണ് ഇവിടെ പിസിആർ പരിശോധനാ സംവിധാനമൊരുക്കിയിട്ടുളളത്. മുന്‍ കൂട്ടി ബുക്ക് ചെയ്തുവേണം ഇവിടേക്ക് പരിശോധനയ്ക്കായെത്താനെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.