യുഎഇയില്‍ ഈ വാരം മഴക്കാലം ആരംഭിക്കാനിരിക്കെ ചൊവ്വാഴ്ച തണുത്ത കാലാവസ്ഥയായിരിക്കും രാജ്യത്തുടനീളമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. തണുത്തകാറ്റ് വീശും. തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ആകാശം മേഘാവൃതമായിരിക്കും. വടക്ക് കിഴക്കന്‍ മേഖലകളില്‍ മഴപെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
