അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങളുമായി പൊതുഭരണ വകുപ്പ്

അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങളുമായി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്ക് കടന്ന് പൊതുഭരണ വകുപ്പ്. അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായക്കി വരികയാണ് പൊതുഭരണ വകുപ്പ്.

നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. കോവിഡ് രോഗവ്യാപനം തുടര്‍ന്നാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കും. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയന്‍ വീണ്ടും അധികാരമേല്‍ക്കുന്നത് ഈ മാസം 9ന് ശേഷമേയുള്ളുവെന്ന് സിപിഐഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.