തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാമാരിയില്‍ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയര്‍ത്താന്‍ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികളെന്ന് ചെന്നിത്തല. രാപ്പകല്‍ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്. മഹാമാരി മാറും തൊഴിലിടങ്ങള്‍ സജീവമാകും, ജീവിതങ്ങള്‍ വീണ്ടും തളിരിടും, ചെന്നിത്തല കുറിച്ചു.