ചങ്ങനാശേരി: സ്വാതന്ത്ര്യ സമര സേനാനിയും മന്ത്രിയും സമുദായ സ്‌നേഹിയുമായിരുന്ന കെ.എം. കോര അതുല്യ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് സി.ബി.സി.ഐ ലെയിറ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. നാടിന്റെ യശസ് ഉയര്‍ത്താന്‍ ആദര്‍ശധീരമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി ധീരമായ നിലപാടുകള്‍ കൈ കൊണ്ടിരുന്നുവെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
കത്തീഡ്രല്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ.എം. കോര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടോമിച്ചന്‍ അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. സഭാതാരം ജോണ്‍ കച്ചിറമറ്റം അനുസ്മരണ പ്രഭാഷണം നടത്തി.
കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചു പറമ്പില്‍, സൈബി അക്കര, ജോസി കല്ലുകളം, കെ.എം. കോരയുടെ കൊച്ചുമകന്‍ കോര ജോസഫ്, കുഞ്ഞുമോന്‍ തുമ്പുങ്കല്‍, ഔസേഫിച്ചന്‍ ചെറുകാട്, മരിനാ തരകന്‍, ജോബി തുമ്പുങ്കല്‍, ജോസഫ് കുരിശുംമൂട്ടില്‍, സെല്‍വിച്ചന്‍ കരിങ്ങട തുടങ്ങിയവര്‍ പ്രസംഗിച്ചു. പുനരുദ്ധരിക്കുന്ന എ.സി റോഡിന് കെ.എം. കോരയുടെ പേരു നല്‍കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.