കോട്ടയം: അത്യന്തം ഉദ്വേഗജനകമായ നിമിങ്ങളിലൂടെ കേരള രാഷ്‌ട്രീയം കടന്നു പോകുമ്പോൾ കോട്ടയത്ത്ആ ദ്യ ഫലസൂചന വന്നു കഴിഞ്ഞു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എന്നിവിടങ്ങളിലെ എൽഡിഎഫ് മുന്നേറുന്നു.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നിൽ. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടി ലീഡ് ചെയ്യുന്നു. വൈക്കത്തും കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ് മുന്നിലാണ്. എല്ലാവരും ഉറ്റുനോക്കുന്ന പാലായില്‍ ജോസ് മാണിയാണ് മുന്നേറുന്നത്. ഏറ്റുമാനൂർ വി എൻ വാസവൻ മുന്നിട്ടുനിൽക്കുന്നു. എന്നാല്‍ കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥി മോൺസ് ജോസഫ് ലീഡ് ചെയ്യുന്നത്.