വടകരയില്‍ കെ കെ രമയുടെ ലീഡ് നില 1000 കടന്നു

വടകരയില്‍ കെ കെ രമയുടെ ലീഡ് നില 1000 കടന്നു

വടകര: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 79 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 59 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.

അതേസമയം വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമയുടെ ലീഡ് നില ആയിരം കടന്നു. മനയത്ത് ചന്ദ്രന്‍ ആണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എം രാജേഷ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.