തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ഇതാദ്യമായി എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ പാലക്കാട് ഇ. ശ്രീധരനും കോഴിക്കോട് സൗത്തില്‍ നവ്യയും മുന്നിട്ടു നില്‍ക്കുകയാണ്.
ബിജെപി വന്‍ പ്രതീക്ഷ വയ്ക്കുന്ന നേമത്ത് ഒ രാജഗോപാലിന്റെ പിന്‍ഗാമിയാകാന്‍ തയ്യാറെടുക്കുകയാണ് കുമ്മനം രാജശേഖരന്‍. രണ്ടാം സ്ഥാനത്തുള്ള ശിവകുമാറിനെ തപാല്‍വോട്ട് എണ്ണുമ്പോള്‍ ഒരിക്കല്‍ മാത്രം മുന്നിലെത്താന്‍ അനുവദിച്ച കുമ്മനം അതിന് ശേഷം ലീഡ് നില നിര്‍ത്തുകയാണ്.
ബിജെപി രണ്ടാമത് പ്രതീക്ഷ വെയ്ക്കുന്ന പാലക്കാട് ഇ. ശ്രീധരന്‍ വോട്ടിന് മുന്നിട്ടു നില്‍ക്കുകയാണ്. പത്തു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഷാഫി പറമ്പില്‍ പിന്നിലാണ്. കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന നവ്യയ്ക്കും നേരിയ മുന്‍തൂക്കമുണ്ട്. അതേസമയം കോന്നിയില്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.