പാലക്കാട്: മണ്ഡലത്തില്‍ ആറു തപാല്‍ വോട്ടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്നു കാണിച്ച് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ വോട്ടുകള്‍ അസാധുവാകാന്‍ സാധ്യതയുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് തപാല്‍ വോട്ടെണ്ണല്‍ വൈകിയാണ് ആരംഭിച്ചത്. രാവിലെ എട്ടിന് തപാല്‍ വോട്ട് എണ്ണാനെടുത്തപ്പോള്‍തന്നെ ബിജെപി പ്രശ്‌നം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇ.ശ്രീധരനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.