കൊച്ചി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 20-ട്വന്റിയ്ക്ക് ഇതുവരെ ചലനമുണ്ടാക്കാനായിട്ടില്ല. മത്സരിക്കുന്ന സീറ്റുകളില്‍ ഒരിടത്തും അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. കുന്നത്തുനാട്ടില്‍ 42 ബൂത്ത് എണ്ണി കഴിയുമ്പോള്‍ എല്‍ഡിഎഫ് യുഡിഎഫ് തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം. മൂന്നാം സ്ഥാനത്താണ് ഇവിടെ ട്വന്റി ട്വന്റി.
പെരുമ്പാവൂര്‍ കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ എല്ലാം ട്വന്റി 20യുടെ പിന്നിലാണ്.