ഉടുമ്പന്‍ചോലയില്‍ മണി മുന്നോട്ടു തന്നെ; ലീഡ് ഇരുപതിനായിരത്തിനും മുകളില്‍

ഉടുമ്പന്‍ചോലയില്‍ മണി മുന്നോട്ടു തന്നെ; ലീഡ് ഇരുപതിനായിരത്തിനും മുകളില്‍

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിക്ക് മികച്ച ലീഡ്. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തില്‍ നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എംഎം മണിക്ക് കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന്‍ ആണ്. ഇടുക്കി ജില്ലയില്‍ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഉടുമ്പന്‍ചോല.

996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളില്‍ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.