പത്തനാപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയത്തിലേയ്ക്ക്. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയാണ്. കെ. ബി ഗണേഷ് കുമാര്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത് 14674 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
ജ്യോതികുമാര്‍ ചാമക്കാല ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു. കരുനാഗപ്പള്ളി, കുണ്ടറയിലും യുഡിഎഫ് മുന്നേറുകയാണ്. അതേസമയം കൊല്ലത്ത് 11 ഇടങ്ങളിൽ ഒൻപതും എൽഡിഎഫ് മുന്നേറി നിൽക്കുകയാണ് ആണ്.