കോട്ടയം: വാശിയേറിയ മത്സരം നടന്ന പൂഞ്ഞാറിൽ പി സി ജോർജിന് തോൽവി. സെബാസ്റ്റ്യൻ കുളത്തുങ്കൽ 11404 വോട്ടിന് വിജയിച്ചു.സ്വതന്ത്ര്യ സ്ഥാനാർഥിയായി പി.സി. ജോർജ്ജും യു.ഡി.എഫ്. സ്ഥാനാർഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാർ.
40 വർഷമായി പൂഞ്ഞാറിലെ എം.എൽ.എ .ആണ് പി.സി. ജോർജ്ജ്. ജോസ് പക്ഷത്തിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇനി പൂഞ്ഞാർ ഭരിക്കും.
അതേസമയം ഏറ്റുമാനൂർ വാസവൻ ലീഡ് ചെയ്യുന്നു. വൈക്കത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ. കടുത്തുരുത്തിയിലെ മോൺസ് ജോസഫ് 3000 വോട്ടുകൾക്ക് മുന്നിലാണ്. പാലായിൽ 11246 വോട്ടുകൾക്ക് മാണി സി കാപ്പൻ വിജയം ഉറപ്പിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് 7426 വോട്ടിന് വിജയം ഉറപ്പിച്ചു.