തിരുവനന്തപുരത്ത് ആന്റണി രാജുവിന് വിജയം

തിരുവനന്തപുരത്ത് ആന്റണി രാജുവിന് വിജയം

തിരുവനന്തപുരം: ശക്തമായ പോരാട്ടം നടന്ന തലസ്ഥാനനഗരിയായ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിന് 3002 വോട്ടുകൾക്ക് വിജയം. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് ആന്റണി രാജു വിജയം നേടിയിരിക്കുന്നത്.

കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ വിജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാര്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാര്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് വിജയം. ഒരു സര്‍വ്വേയിലും ആന്റണി രാജുവിന് വിജയം പ്രവചിച്ചിരുന്നില്ല. മറിച്ച്‌ മൂന്നാം സ്ഥാനമായിരുന്നു കല്പിക്കപ്പെട്ടിരുന്നത്. ഇതിനെയെല്ലാം അട്ടിമറിക്കുന്ന വിജയമാണ് ആന്റണി രാജു തിരുവനന്തപുരത്ത് നേടിയിരിക്കുന്നത്. അതേസമയം നേമത്ത് ലീഡ് മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.