ഇടതുപക്ഷമാണ് ശരി; സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല: വി.എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇടതുപക്ഷമാണ് ശരി; സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല: വി.എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതി. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും വി.എസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വി.എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എല്‍ഡിഎഫ് കാഴ്ചവെച്ചത്. ഒടുവിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 92 സീറ്റുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 46 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ പാലക്കാടും നേമത്തും എന്‍ഡിഎയ്ക്കാണ് മേല്‍ക്കൈ.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.