പാലം 'പണി' തന്നു; കളമശേരിയില്‍ യു.ഡി.എഫ് തോല്‍വിയിലേക്ക്

പാലം 'പണി' തന്നു; കളമശേരിയില്‍ യു.ഡി.എഫ് തോല്‍വിയിലേക്ക്

കൊച്ചി: കളമശേരിയില്‍ സി.പി.എം സ്ഥാനാര്‍ഥി പി. രാജീവിന് ജയമുറപ്പിച്ചു. 11132 വോട്ടുകളുടെ ലീഡാണ് രാജീവിനുള്ളത്. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമാണ് പി രാജീവ് പിടിച്ചെടുത്തത്.

മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ വി.കെ ഇബ്രാഹിം കുഞ്ഞാണ് കളമശേരിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഇക്കുറി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നത്. പകരം മകന്‍ വി ഇ ഗഫൂറാണ് യുഡിഎഫിനു വേണ്ടി മത്സര രംഗത്തിറങ്ങിയത്. പി എസ് ജയരാജന്‍ ആണ് ബിജെപി സ്ഥാനാര്‍ഥി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.