പാലക്കാട് ട്രാക്കില്‍ വിജയകൊടി നാട്ടി ഷാഫി പറമ്പില്‍

പാലക്കാട് ട്രാക്കില്‍ വിജയകൊടി നാട്ടി ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വിജയിച്ചു. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് പാലക്കാട് ഷാഫിയുടെ കൈപിടിയിലാകുന്നത്.

ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. വോട്ടെണ്ണിയ ആദ്യ നിമിഷങ്ങളില്‍ ഏറെ മുന്നിട്ട് നിന്നിരുന്ന മെട്രോമാന്‍ ഒരു വേള മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രതീതി വരെ നിലനിര്‍ത്തിയിരുന്നു. പിന്നീട് യു.ഡി.എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകള്‍ എണ്ണിതുടങ്ങിയതോടെയാണ് ഷാഫി പറമ്പില്‍ വോട്ടിങ് ഗ്രാഫില്‍ വിജയകൊടി നാട്ടിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.