അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു: രമേശ് ചെന്നിത്തല ചെന്നിത്തല

അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു: രമേശ് ചെന്നിത്തല ചെന്നിത്തല

തിരുവനന്തപുരം: തോല്‍വി അംഗീകരിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അവസാനഘട്ട ഫലസൂചനകള്‍ വരുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരണം. ജനവിധി അംഗീകരിക്കുന്നു, അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. പരാജയകാരണം യോഗം കൂടി വിലയിരുത്തും. വിശദമായി പഠിച്ച ശേഷം മറ്റ് തീരുമാനമെടുക്കുമെന്നും ചെന്നിത്തല.

ഇടത് സര്‍ക്കാരിന്റെ അഴിമതി ഞങ്ങള്‍ തുറന്ന് കാട്ടിയിരുന്നു. ഈ വിജയം കൊണ്ടൊന്നും അതില്ലാതാകുന്നില്ല. പ്രതിപക്ഷ ധര്‍മ്മം നന്നായി നിറവേറ്റിയിട്ടുണ്ട്. ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.