പത്താം തവണ നിയമസഭയിലേക്ക്; തൊടുപുഴയില്‍ പി.ജെ ജോസഫ് ജയമുറപ്പിച്ചു

പത്താം തവണ നിയമസഭയിലേക്ക്; തൊടുപുഴയില്‍ പി.ജെ ജോസഫ് ജയമുറപ്പിച്ചു

തൊടുപുഴ: മണ്ഡലത്തില്‍നിന്ന് പത്താം തവണയും പി.ജെ. ജോസഫ് നിയമസഭയിലെത്തുമെന്ന് ഉറപ്പായി. ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് പി.ജെ. ജോസഫ് നേടിയത്്. പഴയ അനുയായി കൂടിയായ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി കെ.ഐ. ആന്റണിക്കെതിരേയാണ് വിജയം.
നിയമസഭയില്‍ ഒന്‍പതുവട്ടം തൊടുപുഴയെ പ്രതിനിധീകരിച്ച പി.ജെ. ജോസഫ് ഇത്തവണയും വിജയമുറപ്പിച്ചുതന്നെയാണ് പോരിനിറങ്ങിയത്. 2016 ല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷമായ 45587 വോട്ട് നേടിയാണ് പി.ജെ. ജോസഫ് ഇടതു സ്വതന്ത്രനായ റോയി വാരിക്കാട്ടിനെ പരാജയപ്പടുത്തിയത്. പത്തു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച പി.ജെ. ജോസഫ് ഒരുവട്ടം മാത്രമാണ് പരാജയപ്പെട്ടത് 2001 ല്‍ പി.ടി. തോമസിനെതിരെ മാത്രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.