ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, ഏറ്റുമാനൂർ വാസവൻ, വൈക്കത്ത് ആശ

ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ,  ഏറ്റുമാനൂർ വാസവൻ,  വൈക്കത്ത് ആശ

കോട്ടയം: ഇടതുപക്ഷ സ്ഥാനാർത്ഥികളായ ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിൽ 6059 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി.

വി എൻ വാസവൻ ഏറ്റുമാനൂര് 5421 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വൈക്കത്ത് സി കെ ആശ 26242 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു.

ശക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും ഭരണത്തുടർച്ചയിലേക്ക് എത്തി. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.