ജനീവ: കോവിഡ് ബാധിക്കുമ്പോള്‍ ശരീരം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആര്‍ജിക്കുമെന്ന സങ്കല്‍പം തെറ്റും അപകടകരവും അധാര്‍മികവുമാണെന്ന് ലോകോരോഗ്യസംഘടന. കോവിഡ് വന്നു പോകട്ടെയെന്ന് നിസാരവത്കരിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.
അപകടകരമായ ഒരു വൈറസിന് കീഴ്‌പ്പെടുന്നത് ആത്മഹത്യപരമാണ്. അതൊരിക്കലും പ്രതിരോധ ശേഷി തരില്ല. കോവിഡ് വന്നാൽ ശരീരം തനിയെ പ്രതിരോധ ശേഷി നേടുമെന്നത് തെളിയിക്കപ്പെടാത്ത കാര്യമാണ്. ഒരിക്കല്‍ കോവിഡ് പിടിപെട്ടവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആർജ്ജിത പ്രതിരോധശേഷി വാക്സിനിലൂടെയാണ് ലഭിക്കുന്നത് അല്ലാതെ വൈറസ് വന്നാൽ ശരീരം തനിയെ നേടിയെടുക്കുന്നതല്ല, അദ്ദേഹം കൂട്ടിച്ചേർത്തു
ആര്‍ജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിര്‍ദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അപകടകാരിയായ ഒരു വൈറസിനെ പൂര്‍ണമായും മനസിലാക്കാതെ സ്വതന്ത്രമായി വ്യാപരിക്കാന്‍ അനുമതി നല്‍കുന്നത് അധാര്‍മികമാണെന്ന് അദ്ദേഹം പറഞ്ഞു.