അബുദാബി: യുഎഇയില്‍ ഇന്ന് 1772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1769 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 525567 പേരില്‍ 506020 പേർ രോഗമുക്തിനേടി. 1596 പേരാണ് മരിച്ചത്. 17951 ആണ് ആക്ടീവ് കേസുകള്‍. 156940 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1772 പേർക്ക് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 44.6 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.