അബുദാബി: ഈദിനോട് അനുബന്ധിച്ച് യാസ് ഐലന്‍റില്‍ ഇത്തവണയും വെടിക്കെട്ടുണ്ടാകും. കോവിഡ് സാഹചര്യത്തില്‍ കൂട്ടുചേരലുകള്‍ക്ക് നിയന്ത്രണമുളളതിനാല്‍ യാസ് ഐലന്റ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെടിക്കെട്ട് അഞ്ച് മിനിറ്റോളം തല്‍സമയം ആസ്വദിക്കാനുളള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
https://instagram.com/yasisland?igshid=18yfmoq9s1sv4
രാത്രി ഒൻപത് മണിക്കായിരിക്കും വെടിക്കെട്ട്. അബുദാബി വിനോദ സഞ്ചാര വകുപ്പുമായി ചേർന്നാണ് വെടിക്കെട്ട് ഒരുക്കിയിട്ടുളളത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ഈദിന് അവധി പ്രഖ്യാപിച്ചിട്ടുളളത്.