ഈദ് അവധി ദിനങ്ങളെത്തുന്നു; കോവിഡ് ജാഗ്രത മറക്കരുതെന്ന് യുഎഇ

ഈദ് അവധി ദിനങ്ങളെത്തുന്നു; കോവിഡ് ജാഗ്രത മറക്കരുതെന്ന് യുഎഇ

ദുബായ്: ഈദിനോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ വരാനിരിക്കെ കോവിഡ് 19 മുന്‍കരുതലുകളും ജാഗ്രതാ നിർദ്ദേശങ്ങളും മറക്കരുതെന്ന് യുഎഇ അധികൃതർ. ചിട്ടയായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യത്തെ കോവിഡ് കേസുകള്‍ കുറച്ചുകൊണ്ടുവന്നത്. അത് ഇല്ലാതാക്കുന്ന പ്രവർത്തനങ്ങള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്നും ആരോഗ്യവിഭാഗം ഹെൽത്ത് പ്രമോഷൻ മാനേജർ ഡോ. ഷെറീന അൽ മസ്റൂഇ പറഞ്ഞു.

അവധി ദിനങ്ങളിലും മാസ്കും സാമൂഹിക അകലവും പാലിക്കണം. നിയമവിരുദ്ധമായി ഇഫ്താർ സംഗമങ്ങള്‍ നടത്തിയവർക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നിയമനടപടി സ്വീകരിച്ചിരുന്നു. രോഗപകർച്ച ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിട്ടുളളത്. 12 ബുധനാഴ്ചയാണ് ഈദുല്‍ ഫിത്തറെങ്കില്‍ മെയ് 14 വെള്ളിയാഴ്ച വരെ അവധിയാണ്. അതല്ല, 13 വ്യാഴാഴ്ചയാണ് ഈദുല്‍ ഫിത്തറെങ്കില്‍ 15 ശനിയാഴ്ച വരെ അവധി ലഭിക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.