കൊച്ചി; രാജ്യത്ത് വീണ്ടും ഇന്ധന വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്.
പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 91.15, ഡീസലിന് 87. 87 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 92.97, ഡീസലിന് 87.57 രൂപയുമായി വർധിച്ചു. കോഴിക്കോട് 91 രൂപ 36 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 86 രൂപ ഏഴ് പൈസയും നല്‍കണം.