ഗൗരിയമ്മയുടെ നില വീണ്ടും അതീവ ഗുരുതരം; ഐസിയുവിലേക്ക് മാറ്റി

ഗൗരിയമ്മയുടെ നില വീണ്ടും അതീവ ഗുരുതരം; ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം. മുറിയിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ​ഗുരുതരമായതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.