അജ്മാന്‍ : അയല്‍ക്കാരിയുടെ വീടിന് തീപിടിക്കും വിധം മനപ്പൂർവ്വം സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് 34 കാരനായ സ്വദേശി യുവാവിന് അയ്യായിരം ദിർഹം പിഴയും മൂന്ന് മാസത്തെ തടവും ശിക്ഷ വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. അയൽവാസിയായ അറബ് യുവതിയുടെ ജീവൻ അപകടത്തിലാക്കിയതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
തന്റെ വീടിന്റെ വാതിലുകളിലൊന്ന് അയല്‍ക്കാരന്‍ നശിപ്പിച്ചതായും ബാല്‍ക്കണിയില്‍ നിന്ന് കല്ലെറിയുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായും യുവതി പോലീസിന് പരാതിയില്‍ ആരോപിക്കുന്നു. അജ്മാനിലെ പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, കേസ് കോടതിക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.