യുഎഇയില്‍ ഇന്ന് 1724 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1724 പേർക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1724 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1682 പേരാണ് രോഗമുക്തി നേടിയത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 196,777 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1724 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 530944 പേരില്‍ 511340 പേർ രോഗമുക്തി നേടി. 1604 പേരുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചു. 18,000 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.